തിരുവനന്തപുരം: സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് വൈറസ് ബാധിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ഞാന്‍ കോവിഡ് പോസിറ്റീവായി. പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.