തിരുവനന്തപുരം: അപ്പൂപ്പനായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. രമേശ് ചെന്നിത്തലയുടെ മകന് ഡോ. രോഹിത്തിനും ഡോ. ശ്രീജയ്ക്കും ആണ്‍കുഞ്ഞ് പിറന്നു.
രാഷ്ട്രീയ തിരക്കുകള്‍ക്കിടെ വ്യക്തിപരമായ സന്തോഷം എന്ന് കുറിച്ചാണ് കുടുംബത്തിലെ പുതിയ അംഗത്തെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. ‘ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന് ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂര്‍വ്വം അറിയിക്കുന്നു..’ ചെന്നിത്തല പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വ്യക്തിപരമായി ഒരു സന്തോഷവാര്‍ത്ത. ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന് ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂര്‍വ്വം അറിയിക്കുന്നു.
Discussion about this post