ആലപ്പുഴ: ഫീസ് അടക്കാത്തതിന്റെ പേരില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കി. ആലപ്പുഴ പ്രയാര്‍ ആര്‍വിഎസ്എം എല്‍പി സ്കൂളിലെ എഴുപതോളം വിദ്യാര്‍ഥികളെയാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കിയത്.
ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി. സംഭവം വാര്‍ത്തയായതോടെ സ്കൂള്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടിയാണ് ഫീസ് നിര്‍ബന്ധമാക്കിയതെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ പ്രതികരണം.
പുറത്താക്കിയ കുട്ടികളിലേറെയും മത്സ്യത്തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍ എന്നിവരുടെ മക്കളാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. വിദ്യാഭ്യാസവകുപ്പിനും പരാതി നല്‍കും.
ഫീസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളോ മറ്റ് പഠനസൗകര്യങ്ങളോ നിഷേധിക്കരുതെന്ന് നേരത്തെ കോടതിയുടേയും ബാലാവകാശ കമ്മീഷന്റേയും നിര്‍ദേശമുണ്ടായിരുന്നു.
Discussion about this post