തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ആളുകളെ തേടി ആം ആദ്മി പാര്‍ട്ടി, പത്രത്തില്‍ പരസ്യം

കോഴിക്കോട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാര്‍ജിക്കുകയാണ്. എല്‍.ഡി.എഫിലും യു.ഡി.എഫിലും എന്‍.ഡി.എയിലുമെല്ലാം സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകളും സീറ്റ് വിഭജനവും കൊഴുക്കുകയാണ്. മുന്നണികള്‍ പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു.

അതിനിടെ കേരളത്തില്‍ മത്സരിക്കാന്‍ ആളുകളെത്തേടി പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. മറ്റുപാര്‍ട്ടികളെല്ലാം പ്രചാരണം കടുപ്പിക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടി ‘കൂള്‍’ ആയി നീങ്ങുകയാണ്. ഇന്ന് പ്രമുഖപത്രത്തിലാണ് കേരളത്തില്‍ മത്സരിക്കാന്‍ ആളെ തേടി ആം ആദ്മി പാര്‍ട്ടിയുടെ പരസ്യം വന്നത്.

മികച്ച പ്രതിഛായയുള്ള പൊതുപ്രവര്‍ത്തകര്‍, വിരമിച്ച അധ്യാപകര്‍, സംരഭകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍… തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ആംആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു”. എന്നാണ് പരസ്യം.

വിശദ വിവരങ്ങള്‍ അറിയുവാനായി ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.പരസ്യം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

Exit mobile version