തൃശ്ശൂര്‍: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ വലിയ ചര്‍ച്ച വിഷയം ഒരു ഫോട്ടോഷൂട്ടാണ്. പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയില്‍ സെറ്റിട്ട് അര്‍ധ നഗ്നയായിയുള്ള യുവതിയുടെ ഫോട്ടോഷൂട്ടാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്.
പടികളില്‍ അര്‍ധ നഗ്നയായി പോസു ചെയ്യുന്ന മോഡലിനെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ചുവെന്ന ആരോപണവുമായി നിരവധി പേര് രംഗത്തെത്തി.
എന്നാല്‍ ഫോട്ടോയെടുത്തവന്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം മതവികാരം വ്രണപ്പെടാനെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ഫേസ്ബുക്കിലൂടെയായിരുന്നു ദീപയുടെ പ്രതികരണം.
ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്ട്രീയം പറയാനില്ലാത്തവര്‍ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണര്‍ത്തുന്ന പതിവ് കലാപരിപാടിയാണിതെന്നും ഉണര്‍ന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയില്‍ കൊണ്ടിടാനുള്ള പരിപാടിയില്‍ വീണു പോവരുതെന്നും ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്ട്രീയം പറയാനില്ലാത്തവര്‍ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണര്‍ത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണര്‍ന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയില്‍ കൊണ്ടിടാനുള്ള പരിപാടിയില്‍ വീണു പോവരുത്. ഫോട്ടോയെടുത്തവന്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാന്‍…
Discussion about this post