കോഴിക്കോട്: കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്നാണ് പരാതി.
ഇന്ന് രാവിലെയാണ് അത്തോളി പോലീസ് സ്റ്റേഷനില്‍ ഫോണിലൂടെ ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചത്. യുവതിയുടെ ബന്ധുക്കളാണ് വിവരം പോലീസിനെ വിവരം അറിയിച്ചത്. ഇന്ന് ആശുപത്രിയില്‍ എത്തി പോലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിന് ശേഷമേ ആരാണ് പ്രതി എന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയാനാകൂ.
Discussion about this post