ശബരിമല: മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. അതേസമയം ഇന്ന് പുലര്‍ച്ചെ മുതല്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വെര്‍ച്വല്‍ ക്യൂ വഴിയാണ് ഭക്തര്‍ പ്രവേശിപ്പിച്ചു തുടങ്ങിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഓരോ അയ്യപ്പഭക്തനെയും കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ആദ്യം ശബരിമലയില്‍ എത്തിച്ചേര്‍ന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത് അനുസരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
Discussion about this post