തൃശ്ശൂര്‍: വീണ്ടും ഒരു ഫോട്ടോഷൂട്ട് വിവാദം തലപൊക്കിയിരിക്കുകയാണിപ്പോള്‍. പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയില്‍ സെറ്റിട്ട് അര്‍ധ നഗ്നയായിയുള്ള യുവതിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം നേടിയിരിക്കുന്നത്.
പടികളില്‍ അര്‍ധ നഗ്നയായി പോസു ചെയ്യുന്ന മോഡലിനെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ വന്‍ വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട് എന്ന് പലരും കമന്റ് ചെയ്തു.
സമീപ കാലത്തായി ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകള്‍ വ്യാപകമാണെന്നും അവക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. അതേസമയം, ചിത്രത്തെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post