തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒപ്പം 13 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി രണ്ട്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍ റൂറല്‍ ആറ്, പാലക്കാട് അഞ്ച്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1242 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ന് ആകെ അറസ്റ്റിലായത് 447 പേരുമാണ്. 33 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 6765 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.