കാസര്‍കോട്: കാസര്‍കോട് യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. സീറ്റ് വിഭജനം നടത്തിയപ്പോള്‍ സിറ്റിങ് സീറ്റുകള്‍ പോലും നല്‍കിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പരാതി. ചോദിച്ച സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് പറഞ്ഞു.
പിജെ ജോസഫ് അറിഞ്ഞുകൊണ്ടാണ് തീരുമാനമെന്നും എല്‍ഡിഎഫുമായി യാതൊരു ധാരണയും ഉണ്ടാക്കില്ലെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് കൂട്ടിച്ചേര്‍ത്തു.കേരള കോണ്‍ഗ്രസ് ഒരുമിച്ചുനിന്നപ്പോള്‍ ലഭിച്ച സീറ്റുകള്‍ നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ ശക്തമായ വിമര്‍ശനവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നയിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും വല്യേട്ടന് കളിക്കുന്നുവെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിമര്‍ശിച്ചു.
Discussion about this post