തേഞ്ഞിപ്പലം: ദേശീയപാതയില്‍ വാഹനാപകടത്തില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപത്ത് വെച്ചായിരുന്നു അപകടം. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.
10 ദിവസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു.
സലാഹുദ്ദീന് സംഭവസ്ഥലത്തുവെച്ച് തത്സമയം മരിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ ഫാത്തിമ ജുമാനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചേലേമ്പ്ര ഇളന്നുമ്മല് കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹര്‍ബാനു. സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.
Discussion about this post