കൊച്ചി: പത്തൊമ്പത് വയസ്സുകാരനെ പ്രണയം നടിച്ച് വീട്ടില്‍ എത്തിച്ച് പണവും സ്വര്‍ണമാലയും കവര്‍ന്ന യുവതിയും ലിവ് ഇന്‍ പാര്‍ട്ടണറും പിടിയില്‍. 24കാരിയായ കൊല്ലം സ്വദേശിനി റിസ്വാനയും കുന്നുംപുറം സ്വദേശി 21കാരന് അല്ത്താഫിനെയുമാണ് ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി സ്വദേശിയായ 19കാരന് നല്കിയ പരാതിയില്‍ ആണ് അറസ്റ്റ്. തട്ടിപ്പിന് പിന്നില്‍ റിസ്വാനയാണ്. സോഷ്യല്‍ മീഡിയകളിലൂടെ റിസ്വാന 19കാരനുമായി പരിചയത്തില്‍ ആവുകയായിരുന്നു.ചാറ്റിംഗ് പതിവാക്കിയ ഇവര്‍ പിന്നീട ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറി.
പിന്നീട് പ്രണയത്തിലാണെന്ന് 19കാരനെ റിസ്വാന തെറ്റിധരിപ്പിച്ചു. ഒടുവില്‍ ഇരയായ 19കാരനെ യുവതിയും അല്‍ത്താഫും താമസിക്കുന്ന ചേരനല്ലൂരിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ വീട്ടില്‍ എത്തിയതോടെ 19കാരനെ റിസ്വാനയും അല്‍ത്താഫും ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.ഈ ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി 19കാരന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണ മാലയും തട്ടിയെടുത്തു. ഇവരുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടോടിയ 19കാരന് പോലീസില്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റിസ്വാനയും അല്‍ത്താഫും പിടിയില്‍ ആവുന്നത്.19കാരനില്‍ നിന്നും ഇവര്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണും സ്വര്‍ണാഭരണവും കണ്ടെടുത്തു.എറണാകുളം എസിപി ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചേരാനല്ലൂര്‍ സിഐ എന്‍.ആര്. ജോസിന്റെ നേതൃത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ കെ.കെ. രൂപേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post