തൃശ്ശൂര്‍: ചെറിയവേഷങ്ങളിലൂടെ എത്തി മികച്ച പ്രകടനം കാഴ്ച വെച്ച് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടനാണ് സന്തോഷ് കീഴാറ്റൂര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടന് സന്തോഷ്. ശൈലജ ടീച്ചറുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കിയതില്‍ കുറെ എണ്ണം വിറളി പിടിച്ച് എന്റെ എഫ്ബി പേജില്‍ വന്ന് വിസര്‍ജ്യം വിളമ്പുകയാണെന്ന് സന്തോഷ് പറയുന്നു.
സംസ്ഥാനത്തിന് അഭിമാനിക്കാന്‍ ഒരു മന്ത്രി ഉണ്ടാവുമ്പോള്‍ രാഷ്ട്രീയം മറന്ന് സ്വീകരിക്കേണ്ടത് മനുഷ്യ മനസ്സുകളാണ്. അതിന് പകരം കുഷ്ട രോഗം ബാധിച്ച കുറെ എണ്ണം എന്തൊരു ദുരന്തമാണെന്നും സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തിന് അഭിമാനിക്കാന്‍ ഒരു മന്ത്രി ഉണ്ടാവുമ്പോള്‍ രാഷ്ട്രീയം മറന്ന് സ്വീകരിക്കേണ്ടത് മനുഷ്യ മനസ്സുകളാണ്…
അതിന് പകരം കുഷ്ട രോഗം ബാധിച്ച കുറെ എണ്ണം എന്തൊരു ദുരന്തമാണ്……
ശൈലജ ടീച്ചറുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കിയതില്‍ കുറെ എണ്ണം വിറളി പിടിച്ച് എന്റെ FB പേജില്‍ വന്ന് വിസര്‍ജ്യം വിളമ്പുകയാണ്….
Discussion about this post