തിരുവനന്തപുരം: ലഹരിമരുന്നു കടത്തിയ കേസ് അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് കൊറിയര്‍ സര്‍വീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്തിയത് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കയച്ച ഗുളികകളാണ് റാന്നിയിലെത്തിരുന്നത്. പിടികിട്ടാനുള്ള പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ചെന്നൈക്ക് പുറപ്പെട്ടുവെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
ലഹരിമരുന്നുകള്‍ കൊച്ചി വഴിയാണ് കൂടുതല്‍ വിദേശത്തേക്ക് കടത്തുന്നത്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കണം. ഇത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post