തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായിയില്‍ നിന്ന് വന്ന കുടുംബത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് രണ്ട് കിലോ മുന്നൂറ് ഗ്രാം സ്വര്‍ണ്ണമാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. പലരും സ്വര്‍ണ്ണം കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിക്കുന്നത്.
Discussion about this post