കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ഈ വര്‍ഷം സംഘടിപ്പിച്ച ആദ്യ കണ്‍വന്‍ഷന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെതിരെ കഴിഞ്ഞ ജനുവരി മുതല്‍ പോരാടിക്കൊണ്ടിരിക്കുകയാണ് നാം. ലോകത്തെ ഏറ്റവും മികച്ച കോവിഡ് മുക്തി നിരക്കാണു കേരളത്തിലേത്- 98%. സംസ്ഥാനത്ത് മരണ നിരക്കും തീരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ രാജ്യത്ത് ആദ്യമായി കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു പോലും എന്തു ചെയ്യണമെന്നു ധാരണയുണ്ടായിരുന്നില്ലെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയില്‍ നിന്നാണു കോവിഡ് കേരളത്തിലെത്തിയത്.
നിപ്പയെ നേരിട്ട അനുഭവം വച്ചു നാം കോവിഡിനെ നേരിടാന്‍ പ്രോട്ടോക്കോള്‍ രൂപപ്പെടുത്തി. കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. കോവിഡിനൊപ്പം ജീവിച്ചേ പറ്റൂ. ഓരോരുത്തരും സ്വന്തം സുരക്ഷ ഉറപ്പാക്കണം. കൃത്യമായ പ്രതിവിധി വരുന്നതു വരെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post