തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,76,56,579 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. കൂടുതൽ സ്ത്രീവോട്ടരമാരാണ് ഉള്ളത്. 14483668 സ്ത്രീ വോട്ടർമാരും 13172629 പുരുഷൻമാരും 282 ട്രാൻസ്‌ജെന്റേഴ്‌സുമാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്തും (3354658) ഏറ്റവും കുറവ് വോട്ടർമാർ വയനാടുമാണുള്ളത് (625453).
കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിലായി മൂന്ന് ഘട്ടമായാണ് നടക്കുക. ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തിൽ ഡിസംബർ പത്തിന് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായാണ് വോട്ടെടുപ്പ് നടക്കുക.
എല്ലാം ബൂത്തുകളിലും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബർ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
Discussion about this post