കൊല്ലം: സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് കോണ്‍ഗ്രസ്. കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാര്‍ഥി. ബിന്ദു ശ്രീകുമാറിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ബിന്ദു ശ്രീകുമാറിനെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.