കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നല്‍കി കോഴിക്കോട് ജില്ലാ കളക്ടര്‍. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം.
കൊവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കുന്നു. നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം അണുവിമുക്തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ല കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കോവിഡ് -19 പ്രോട്ടോക്കോളുകള്‍ പാലിച്ച് ടൂറിസം മേഖല രണ്ട് ഘട്ടമായി തുറക്കാം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കും ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കുക. ഈ സാഹചര്യത്തില്‍, താഴെ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 2020 നവംബര്‍ 12 മുതല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളും തുറക്കാന്‍ അനുവദിക്കും.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
നിശ്ചയിച്ചിട്ടുള്ള എന്‍ട്രി പോയിന്റുകളില്‍ ഉദ്യോഗസ്ഥരെ / ഗാര്‍ഡുകളെ വിന്യസിക്കണം, അവിടങ്ങളില്‍ തെര്‍മല്‍ ചെക്ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് സൗകര്യം തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം.
കോവിഡ് -19 പ്രോട്ടോകോള്‍ പ്രകാരം ബീച്ചുകളില്‍ അനുവദനീയവും അനുവദനീയവുമല്ലാത്ത കാര്യങ്ങള്‍ വ്യക്തമാക്കി ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സജ്ജീകരിക്കണം.
കൃത്യമായ ഇടവേളകളില്‍ നടപ്പാതകള്‍, ഹാന്‍ഡ് റെയിലുകള്‍, സീറ്റിംഗ് ഷെല്‍ട്ടറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആണുനശീകരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.
ബീച്ചുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ / കാവല്‍ക്കാര്‍ /വോളന്റീയര്‍സ് എന്നിവര്‍ക്ക് ടൂറിസം പോലീസിന്റെ സേവനവും പ്രയോജനപെടുത്താം.
ബീച്ചിലുകളിലെ ടോയ്ലറ്റുകള്‍ വിശ്രമമുറികള്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യേക ക്ലീനിംഗ് ഡ്രൈവ് നടത്തും.
എല്ലാ ആഭ്യന്തര വിനോദ സഞ്ചാരികളും www.covid 19 jagratha.kerala.nic.in ല്‍ രജിസ്റ്റര്‍ ചെയ്യുകയും, COVID-19 പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. അല്ലെങ്കില്‍ ഇവിടങ്ങളില്‍ എത്തുന്ന സന്ദര്‍ശകരുടെ വിവരങ്ങള്‍ എന്‍ട്രി പോയിന്റുകളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ രേഖപെടുത്തണം.
കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ബീച്ചിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുത്.
ബീച്ചുകളില്‍ എത്തുന്ന സന്ദര്‍ശകര്‍ മാസ്‌ക് ശരീരിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷ മുന്‍കരുതല്‍ പാലിക്കണം.
സന്ദര്‍ശകര്‍ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നത്തില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി എല്‍ എസ് ജി ഐ സെക്രട്ടറിമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ സഞ്ചാരികള്‍ എത്തുന്ന ബീച്ചുകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
Discussion about this post