രാഹുല്‍ ഗാന്ധി എംപി കണ്ണൂരില്‍; കെസി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കും

Rahul Gandhi | Bignewslive

കണ്ണൂര്‍: വയനാട് എംപിയും ദേശീയ കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി. കെ സി വേണുഗോപാലിന്റെ കുടുബത്തെ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തിയത്.

അല്‍പസമയത്തിനകം പിലാത്തറ കണ്ടോന്താറിലെ വീട്ടിലേക്ക് രാഹുല്‍ എത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിക്ക് മടങ്ങുക. കൊവിഡ് ബാധിച്ച് കെസി വേണുഗോപാലിന്റെ അമ്മ കെ സി ജാനകിയമ്മ ഇന്നലെ പുലര്‍ച്ചെ മരിച്ചിരുന്നു. പിന്നാലെയാണ് രാഹുല്‍ ഗാന്ധി എത്തിയത്.

Exit mobile version