തിരുവനന്തപുരം: ഇടഞ്ഞ് നില്ക്കുന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ പുതിയ തീരുമാനങ്ങളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. വരാന്‍ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശോഭ സുരേന്ദ്രന് നയിക്കുമെന്ന് സുരേന്ദ്രന് പറയുന്നു.
ശോഭ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്, പാര്‍ട്ടിയില്‍ വിഭാഗിയതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രന് പ്രതികരിക്കുന്നു. ശോഭ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ ഒരു കുടുംബമാണെന്നും കെ സുരേന്ദ്രന് പ്രതികരിക്കുന്നു.
കെ സുരേന്ദ്രന്റെ വാക്കുകള്‍;
ശോഭ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ ഒരു കുടുംബമാണ്. ആ കുടുംബത്തില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. പക്ഷെ മാധ്യമങ്ങള്‍ പറയുന്നത് പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കമല്ല. അങ്ങനെ ഒരു സംഭവമേയില്ല. ശോഭ സുരേന്ദ്രന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കും. നിരാശരാവുക മാധ്യമങ്ങളും എതിരാളികളുമായിരിക്കും.
യുഡിഎഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് അവരുടേത്. രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസ്യതയേക്കാള്‍ ആയിരം മടങ്ങാണ് ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കുള്ള വിശ്വാസ്യത. അതിന് കാരണം ഞങ്ങള്‍ എടുക്കുന്ന ഉറച്ച നിലപാടുകളാണ്. രമേശ് ചെന്നിത്തല പകല്‍ ഒന്ന് പറയും, വൈകിട്ട് അഡ്ജസ്റ്റ് ചെയ്യും.
Discussion about this post