പത്തനംതിട്ട : സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യു.ഡി.എഫ് വാര്‍ഡുതല യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. എഴുമറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. സ്ഥാനാര്‍ഥി പട്ടിക ചോദ്യം ചെയ്തയാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറിയ തര്‍ക്കത്തില്‍ തുടങ്ങിയത് കയ്യാങ്കളിയിലേയ്ക്ക് വഴിമാറുകയായിരുന്നു.ഒരു ബുക്കില്‍ നാലുപേരുടെ പേരും, മറ്റൊരു ബുക്കില്‍ ഒരാളുടെ മാത്രം എഴുതി ഒപ്പുശേഖരിച്ചു എന്നതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് നേതാക്കള്‍ തമ്മിലടിയായി.
ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്തിയത്. സ്ഥാനാര്‍ഥി പട്ടിക ചോദ്യം ചെയ്തയാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
Discussion about this post