കണ്ണൂര്‍: പരോള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ തലശ്ശേരി സബ്ജയിലിലെ ഇരുപത്തിയൊന്ന് തടവ് പുളളികള്‍ക്ക് കോവിഡ്. 30 പേരില്‍ നടത്തിയ പരിശോധനയിലാണ് 21 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി.
കഴിഞ്ഞദിവസം സംസ്ഥാനത്ത് 7,007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 5,02719 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
കഴിഞ്ഞദിവസം കോവിഡ് ബാധിച്ചവരില്‍ 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ കഴിഞ്ഞദിവസം 264 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.