തളിപ്പറമ്പ്: കുറുമാത്തൂരില്‍ 13കാരി പീഡനത്തിനിരയായ കേസില്‍ വഴിത്തിരിവ്. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് പത്താം ക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയതോടെ വനിതാ പോലീസുകാരും കൗണ്‍സിലിംഗ് വിദഗ്ധരും പെണ്‍കുട്ടിയോട് സംസാരിച്ചതോടെയാണ് പിതാവില്‍ നിന്ന് ഏറ്റ ക്രൂര പീഡനം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. പിതാവിന്റെ ഭീഷണിയെ തുടര്‍ന്ന് കുട്ടി ആദ്യം പോലീസിനോട് യാഥാര്‍ഥ്യം തുറന്നു പറഞ്ഞിരുന്നില്ല.
മജിസ്‌ട്രേറ്റിന് മുന്‍പിലും പെണ്‍കുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് ജോലി ചെയ്യുന്ന സമ്പന്നനായ പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. അതേസമയം നാട്ടിലുണ്ടായിരുന്ന പിതാവ് ലോക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചു വിദേശത്തേക്ക് പോയി. ഇയാളെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് ചെയ്യും.
Discussion about this post