തിരുവനന്തപുരം; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലേറുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം വിളിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലേറും, അതിനുള്ള സൂചനകള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുമെന്ന് കെ സുരേന്ദ്രന് പറയുന്നു.
‘കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കി’, അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നുവെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post