തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ 11 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസീറ്റായവരും അവരുടെ സമ്പര്‍ക്ക പട്ടികയിലുളളവരും ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ല ആരോഗ്യവിഭാഗം നിര്‍ദേശിച്ചു.
ഇതോടെ ടോള്‍ പ്ലാസയിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവിഭാഗം മുഴുവന്‍ ജീവനക്കാരുടെയും പരിശോധന നടത്തിയത്.
അതേസമയം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടോള്‍ പ്ലാസ അടച്ചിടണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രവര്‍ത്തകര്‍ ടോള്‍ പിരിക്കുന്നത് തടഞ്ഞ് വാഹനങ്ങള്‍ കടത്തി വിട്ടു.
Discussion about this post