തിരുവനന്തപുരം: ആത്മധൈരത്തേക്കാള്‍ മറ്റൊന്നിനും അര്‍ബുദത്തെ തോല്പിക്കാന് കഴിയില്ലെന്ന് പറയുന്നത് ശരിയാണ്. അര്‍ബുദം ബാധിച്ച് അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി സൊനാലി ബെന്ദ്ര കഴിഞ്ഞ ദിവസം മുബൈയില്‍ തിരിച്ചെത്തി. താരം അസുഖത്തില്‍ നിന്ന് മുക്തയായതായി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ ഇതാ വീണ്ടും കാന്‍സറിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം നന്ദു മഹാദേവന്.
കീമോ ചെയ്തപ്പോള്‍ കൊഴിഞ്ഞ മുടി വീണ്ടും അവന്റെ മുഖത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുന്നു. കാന്‍സറിന് തന്റെ ഒരു കാല് മാത്രമേ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ജീവിതം കൊണ്ട് തെളിയിച്ച നന്ദു ഈ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് .
‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍.ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍..’ നന്ദു ഫേസ്ബുക്കില്‍ കുറിച്ചു
നന്ദുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇതാണ് പുതിയ ഞാൻ…
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലത്താൽ മരണത്തിൽ നിന്ന് തിരികെ വന്ന ഞാൻ…
സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാൻ…
വെല്ലുവിളിയായ ജീവിതത്തെ സർവ്വേശ്വരന്റെ അനുഗ്രഹത്താൽ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാൻ…
ദൈവകൃപയാൽ ആയുസ്സ് നീട്ടിക്കിട്ടിയ ഞാൻ….
NB :
ഞാനൊരു പുസ്തകം എഴുതുകയാണ്..
പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം..
സാധാരണക്കാരനിൽ സാധാരണക്കാരനായ എന്റെ ജീവിത അനുഭവങ്ങളും എന്റെ കാഴ്ചപ്പാടുകളും ഒക്കെയാണ് ഞാൻ എഴുതുന്നത്…
അതോടൊപ്പം തന്നെ ശ്വാസകോശത്തിലേക്ക് ചെറിയ ഒന്ന് രണ്ട് സ്പോട്ടുകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ..
ജനുവരി 15 ന് എനിക്ക് സ്കാനിംഗ് ഉണ്ട്..അപ്പോൾ അത് അവിടെ ഉണ്ടാകാൻ പാടില്ല…
അതിന് ചികിത്സയോടൊപ്പം തന്നെ മനസ്സിന്റെ ശക്തികൊണ്ട് പ്രാർത്ഥന കൊണ്ട് ഇല്ലാതാക്കാൻ ഒരു പ്രത്യേക മാർഗ്ഗത്തിലൂടെ ഒരു ശ്രമവും ഞാൻ നടത്തുന്നുണ്ട്..
ആ ശ്രമം വിജയിക്കുകയാണെങ്കിൽ ആയിരക്കണക്കിന് അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു…
അതിന് നിങ്ങളുടെ പ്രാർത്ഥനയും വേണം..
അതുകൊണ്ടാണ് ഞാൻ കുറച്ചു ദിവസമായി മുഖപുസ്തകത്തിൽ ആക്റ്റീവ് അല്ലാത്തത്…
പ്രിയപ്പെട്ടവർക്ക് Messenger ഇൽ മെസ്സേജിന് മറുപടി തരാൻ പറ്റാത്തതും അതുകൊണ്ടാണ്…
സ്നേഹം സ്നേഹം സ്നേഹം
Discussion about this post