കൊച്ചി: ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വിളിച്ച ചര്‍ച്ച ഡിസംബര്‍ 14ന്.
സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ് ഉറപ്പാക്കി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികള്‍ സമരം നടത്തുന്നത്. അയ്യായിരത്തോളം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമര തീരുമാനം.
രണ്ട് തവണകളായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നത്.