കോഴിക്കോട്: അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഇടം പിടിച്ചിരുന്നു. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് മാഗസിന് കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ തന്നെ നിരവധി പേരാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ശൈലജ ടീച്ചര്‍ ഒരു വ്യക്തിയല്ല..ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണെന്ന് ഹരീഷ് പേരടി പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് ഹരീഷ് ആരോഗ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. ടീച്ചര്‍ വോഗ് മാഗസിന്റെ ‘ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മാറുമ്പോള്‍ ഇങ്ങ് തെക്കേയറ്റത്തുള്ള ഇത്തിരി പോന്ന ഒരു ചുകുന്ന ഭൂമിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ‘ഗവണ്മെന്റ് ഫോര്‍ എവര്‍’ ആയി മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം..യാഥാര്‍ത്ഥ്യത്തിന്റെ പാത പിന്ത്തുടരുന്ന ടീച്ചര്‍ക്ക് ആശംസകള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ശൈലജ ടീച്ചര്‍ ഒരു വ്യക്തിയല്ല..ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണ് …ടീച്ചര്‍ വോഗ് മാഗസിന്റെ ‘ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മാറുമ്പോള്‍ ഇങ്ങ് തെക്കേയറ്റത്തുള്ള ഇത്തിരി പോന്ന ഒരു ചുകുന്ന ഭൂമിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ‘ഗവണ്മെന്റ് ഫോര്‍ എവര്‍’ ആയി മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം..യാഥാര്‍ത്ഥ്യത്തിന്റെ പാത പിന്ത്തുടരുന്ന ടീച്ചര്‍ക്ക് ആശംസകള്‍ …
Discussion about this post