തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിക്കപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തര നിരീക്ഷണത്തിനായിട്ടാണ് അദ്ദേഹത്തെ തിരു: ഗവ മെഡിക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്. വിഐപി റൂമില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
ചികിത്സ ഏകോപനത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗവര്‍ണര്‍ ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ച ഗവര്‍ണര്‍ വിവിധ പരിപാടികള്‍ക്ക് ആയി ഡല്‍ഹിയില്‍ ആയിരുന്നു. ഗവര്‍ണറെ കൂടാതെ ഗവര്‍ണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post