ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ ബാലകൃഷ്ണന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം പട്ടത്താനം വടക്കേവിള ഓം പ്രകാശ് ഭവനില്‍ ഡോ ഓം പ്രകാശ് – യമുനാ റാണി ദമ്പതികളുടെ മകന്‍ഡോ ബാലകൃഷ്ണന്‍ ആണ് മരണപ്പെട്ടത്. 30 വയസായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറ്റിങ്ങലിനു സമീപം കോരാണിയില്‍ബാലകൃഷ്ണന്‍ യാത്ര ചെയ്തിരുന്ന ബൈക്കും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോ ബാലകൃഷ്ണന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ സംഭവ ദിവസം തന്നെ മരിച്ചു. സംഭവത്തില്‍, മംഗലപുരം പോലീസ് കേസെടുത്തു. സഹോദരി: ദേവിക. ഡോ ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. മൂന്നു മണിയോടെ മൃതദേഹം സ്വദേശത്തേയ്ക്കു കൊണ്ടുപോവുകയും ചെയ്തു.

Exit mobile version