കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അഫ്സൽ ഉൾപ്പെടെ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു. കസ്റ്റഡിയിലെടുത്ത മുഹമ്മദ് അഫ്സലിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്.
ഇയാളെ ചോദ്യം ചെയ്തതിൽനിന്നുമാണ് എൻഐഎയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പ്രതി പട്ടികയിൽ ചേർത്ത ബാക്കിയുള്ള നാലുപേർ വിദേശത്താണുള്ളത്. ഇവരെ പിടികൂടാൻ എൻഐഎ ഇന്റർപോളിന്റെ സഹായം തേടും.
സ്വർണ്ണം കടത്തുന്നതിനായി പണം സമാഹരിക്കാൻ ഗൂഢാലോചന നടത്തിയ സംഘമാണ് ഈ അഞ്ചപേരുമെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് എതെങ്കിലും വിധത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.
Discussion about this post