തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ ഉപന്യാസ മത്സരത്തില്‍ ദീപാ നിശാന്ത് മൂല്യനിര്‍ണ്ണയം നടത്തിയതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ദീപ നിശാന്തിന് ധാര്‍മികത എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു എന്ന് മിഥുന്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
ഒരിക്കല്‍ എങ്കിലും സംസ്ഥാന കലോത്സവത്തില്‍, സര്‍വകലാശാലാ സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കില്‍ ഈ അവസരത്തില്‍ വിധി കര്‍ത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു എന്നും മിഥുന്‍ പറഞ്ഞു.
ഉപന്യാസ മത്സരത്തില്‍ ദീപാ നിശാന്ത് മൂല്യനിര്‍ണ്ണയം നടത്തിയത് വിവാദമായതോടെ മത്സര ഫലം സംസ്ഥാനതല അപ്പീല്‍ കമ്മറ്റി റദ്ദാക്കിയിരുന്നു.
മിഥുന്‍ മാനുവലിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്:
‘ധാര്‍മികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് .. വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു.. നിങ്ങള്‍ ഒരിക്കല്‍ എങ്കിലും സംസ്ഥാന കലോത്സവത്തില്‍ / സര്‍വകലാശാലാ സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കില്‍ ഈ അവസരത്തില്‍ വിധി കര്‍ത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..’
Discussion about this post