കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം ഉയർന്നതോടെ മുസ്ലിം ലീഗിന്റെ അഴീക്കോട് എംഎൽഎ കെഎം ഷാജിക്ക് എതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്.
കോഴിക്കോട് വിജിലൻസ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് ജഡ്ജി കെവി ജയകുമാറിന്റേതാണ് ഉത്തരവ്.
കോടികൾ മതിക്കുന്ന കോഴിക്കോടുള്ള കെഎം ഷാജിയുടെ വീട് തന്നെയാണ് എംഎൽഎ അഴിമതി കാണിച്ചെന്ന് തെളിയിക്കുന്നത്. ഇതാണ് അന്വേഷണത്തിന് ഉത്തരവിടാനുണ്ടായ ഏറ്റവും പ്രധാനമായ കാരണം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും മൂല്യമേറിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
Discussion about this post