കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞദിവസം 38,720 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരാഴ്ചയ്ക്കിടെ പവന്റെ വിലയില്‍ 1200 രൂപയാണ് വര്‍ധിച്ചത്.
ഡോളര്‍ തളര്‍ച്ചയിലായതോടെ ആഗോള വിപണിയില്‍ സ്വര്‍ണ്ണവില നേരിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഔണ്‍സിന് 1,955.76 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 24 കാരറ്റ് പത്തുഗ്രാം സ്വര്‍ണ്ണത്തിന്റെ വില 52,252രൂപയാണ്.
Discussion about this post