കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കെഎം ഷാജി എംഎല്‍എയുടെ ഭാര്യ ആശയുടെ മൊഴിയെടുക്കും. കോഴിക്കോട്ടെ ഇഡി ഓഫീസിലാണ് ആശയുടെ മൊഴിയെടുക്കുക.
പ്ലസ്ടു കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കുന്നതിനാണ് കെഎം ഷാജിയുടെ ഭാര്യ ആശയെ വിളിച്ച് വരുത്തുന്നത്. അടുത്ത ദിവസം, കെഎം ഷാജിയുടെ മൊഴിയെടുക്കുന്നതിന് മുന്നോടിയായണ് ആശയുടെ മൊഴി ഇഡി രേഖപ്പെടുത്തുന്നത്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്.
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.
Discussion about this post