പറവൂര്‍: പൊറോട്ട കഴിക്കുന്നതിനിടെ ശ്വാസനാളത്തില്‍ കുടുങ്ങി അമ്പത്തിയഞ്ചുകാരന് മരിച്ചു. ചേന്ദമംഗലം പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉടന്‍ തന്നെ മുരളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീട്ടില്‍ വച്ചായിരുന്നു സംഭവം. പൊറോട്ട കഴിക്കുമ്പോള്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ പിടയുകയായിരുന്ന മുരളിയെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടനെ ത്ന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ അംബിക. മക്കള്‍ അഖില്‍, അരുണ്‍
Discussion about this post