തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു. മലപ്പുറം ഒതായിലുള്ള മുഹമ്മദ് അസാന് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 1692 ആയി.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന് (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന് (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന് (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന് (71),
കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര് സ്വദേശി ശങ്കരന് (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന് (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന് (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന് (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന് (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
Discussion about this post