കണ്ണൂര്‍: ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.
‘പതിനായിരക്കണക്കിന് ഭക്തന്മാര് എത്തുന്ന സ്ഥലമാണ് ശബരിമല. അവിടെ എരുമേലിയില്‍ തന്നെ വിമാനത്താവളം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ തുടക്കമിട്ട് കഴിഞ്ഞു. വിസിബിലിറ്റി സ്റ്റഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അതേസമയം, കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് യുഡിഎഫിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. 2001 മുതല്‍ 2006 വരെ യുഡിഎഫ് പദ്ധതി നിശ്ചലമാക്കിയെന്നും, പദ്ധതി പുനരുജ്ജീവിപ്പിച്ചത് വിഎസ് മന്ത്രിസഭയാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
Discussion about this post