കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 52 ലക്ഷത്തോളം വിലയുള്ള സ്വര്‍ണ്ണ മിശ്രിതം പിടികൂടി

calicut airport | big news live

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കടത്താന്‍ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വില വരുന്ന 1096 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ ജി 9454 എന്ന വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.


മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മയിലില്‍ (55) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ ഏകദേശം 52 ലക്ഷം രൂപ വില വരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എകെ സുരേന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ട് കെകെ പ്രവീണ്‍കുമാര്‍, പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍മാരായ ഇ മുഹമ്മദ് ഫൈസല്‍, പ്രതീഷ്. എം, ജയദീപ് സി, ഹെഡ് ഹവില്‍ദാര്‍ ഇവി മോഹനന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.

Exit mobile version