ആലത്തൂര്‍: എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് കാല്‍വഴുതി വീണ് എല്ലിന് പൊട്ടല്‍. എംപിയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
നമ്മുടെ സ്വന്തം രമ്യ ഹരിദാസ് എംപി ഇന്നലെ കാല്‍വഴുതി വീഴുകയും എല്ലിന് പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത വിവരം വേദനയോടെയാണ് കേട്ടതെന്ന് ബിന്ദു കൃഷ്ണ കുറിക്കുന്നു. വളരെ വേഗം സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ബിന്ദു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആലത്തൂരിൻ്റെ പെങ്ങളൂട്ടി, കേരളക്കരയുടെ അനിയത്തിക്കുട്ടി, നമ്മുടെ സ്വന്തം രമ്യ ഹരിദാസ് എംപി ഇന്നലെ കാൽവഴുതി വീഴുകയും എല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്ത വിവരം വേദനയോടെയാണ് കേട്ടത്. കോയമ്പത്തൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എംപിയെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും എന്ന് അറിഞ്ഞു.
വളരെ വേഗം സുഖംപ്രാപിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് തിരികെയെത്താൻ പ്രാർത്ഥിക്കുന്നു…
കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി…
Discussion about this post