മനോധൈര്യത്തിന് മുന്നില്‍ കൊവിഡ് തോറ്റു, 97-ാം വയസ്സിലും ജയിച്ച് സത്യമണി മുത്തശ്ശി

കൊല്ലം: അഴീക്കല്‍ ആലപ്പാട്ട് ചെമ്പകശ്ശേരി സത്യമണിക്ക് 97 വയസ് ഉണ്ടെങ്കിലും തോല്‍പ്പിക്കാന്‍ കൊവിഡിനായില്ല. സത്യമണിയുടെ മനോധൈര്യത്തിന് മുന്നില്‍ കൊവിഡ് തോറ്റു. കഴിഞ്ഞ 19 നാണ് സത്യമണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സത്യമണി.

ഗൃഹ ചികിത്സയിലിരുന്ന സത്യമണിക്ക് മനോധൈര്യത്തിനൊപ്പം വീട്ടുകാരുടെ കരുതലും, ആലപ്പാട് പി എച്ച് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്സി വില്യത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ തുണയും കൂടിയായപ്പോള്‍ കൊവിഡിനെ അനായാസം തോല്‍പ്പിക്കാനായി. കൊവിഡ് ഭേദമായതറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, ഗോപന്‍, നുജു എന്നിവര്‍ മുത്തശ്ശിയെ വീട്ടിലെത്തി അഭിനന്ദിച്ചു.

സംസ്ഥാനത്ത് ഇതുവരെ 3,88,504 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.സംസ്ഥാനത്ത് ആകെ 4,73,352 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ 1640 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version