തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ഒരാഴ്ച ഗവര്‍ണര്‍ വിവിധ പരിപാടികള്‍ക്ക് ആയി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ആണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
ഗവര്‍ണറെ കൂടാതെ ഗവര്‍ണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Hon'ble Governor Shri Arif Mohammed Khan said :"I have tested positive for Covid19.But, there is no cause for concern. However, I request all those who had contact with me in NewDelhi last week to test for Covid, or be under observation to be on the safe side":PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) November 7, 2020
Discussion about this post