ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിച്ച മരടിലെ ഫ്ളാറ്റിലെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ അടച്ചു തീര്‍ക്കണമെന്ന് ഫ്ളാറ്റ് നിര്‍മ്മാതാക്കളോട് സുപ്രീംകോടതി. ഉടന്‍ അടച്ചു തീര്‍ത്തില്ലെങ്കില്‍ കണ്ടുകെട്ടിയ വസ്തുവകകള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു. നഷ്ടപരിഹാര തുക എങ്ങനെ അടച്ചു തീര്‍ക്കാമെന്നു നിര്‍ദേശങ്ങള്‍ എഴുതി നല്കാന് നാലാഴ്ചത്തെ സമയവും അനുവദിച്ചു.
ജസ്റ്റീസ് രോഹിന്‍ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. കൂടാതെ നഷ്ടപരിഹാര സമിതിയെ പിരിച്ചുവിടണമെന്ന ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആവശ്യവും കോടതി തള്ളി. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ സമിതിയുടെ കാലാവധി നീട്ടിനല്‍കി. കൂടാതെ സമിതിയുടെ ആവശ്യപ്രകാരം മുതിര്‍ന്ന അഭിഭാഷകന് ഗൗരവ് അഗര്‍വാളിനെ അമിക്കസ് ക്യൂറിയായും നിയോഗിച്ചു. കേസ് വീണ്ടും ഡിസംബറില്‍ പരിഗണിക്കും.
Discussion about this post