കോട്ടയം: തീര്‍ത്ഥാടനത്തിനായി പോകുകയാണെന്ന് കത്തെഴുതിവെച്ച് മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍. കോട്ടയം ജില്ലയിലാണ് സംഭവം. വിവാഹിതര്‍ ആയ രണ്ട് മക്കള്‍ പാസ്റ്റര്‍ക്കുണ്ട്. ഭാര്യ വിദേശത്താണ്. തന്നെ ഫോണിലും വിളിക്കരുതെന്ന് കത്തില്‍ പാസ്റ്റര്‍ കുറിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വാഴൂര്‍ കാനത്തിനു സമീപം കാണാതായ 57കാരനായ പാസ്റ്ററാണ് ഇത്തരത്തില്‍ ഒരു കത്തെഴുതിയത്. പാസ്റ്ററെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കത്ത് കിട്ടിയത്. ഞാന്‍ രണ്ട് മാസത്തേക്ക് ഒരു തീര്‍ഥാടനത്തിലാണ്.എന്നെ അന്വേഷിക്കേണ്ട,ഫോണിലും വിളിക്കേണ്ട എന്നുമായിരുന്നു പാസ്റ്റര്‍ കത്തിലെഴുതിയത്.
തുടര്‍ന്ന് പാസ്റ്ററെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതിയും നല്കി. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പാസ്റ്റര്‍ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു.
ഇതോടെ കറുകച്ചാല്‍ പോലീസ് മുണ്ടക്കയം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചു.ഇതോടെ സിസി ടിവി ക്യാമറകള്‍ പരിശോധനയും ആരംഭിച്ചു.ഇതിനിടെയാണ് മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പാസ്റ്റര്‍ യുവതിയെ ഒപ്പം കൂട്ടി മുങ്ങിയതാണെന്ന് വ്യക്തമായി. ടാപ്പിംഗ് തൊഴിലാളി കൂടി ആയിരുന്ന പാസ്റ്റര്‍ കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത് ഫോണ്‍ ഉപയോഗത്തിലൂടെ ആയിരുന്നു.ടാപ്പിംഗ് സമയത്തും ഇയര്‍ ഫോണ്‍ ചെവിയില്‍ വെച്ച് യുവതിയുമായി സംസാരത്തിലായിരുന്നു.
ആരെങ്കിലും അരികില്‍ എത്തിയാല്‍ ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുകയാണെന്ന് ആണ് പാസ്റ്റര്‍ പറഞ്ഞിരുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ പാസ്റ്റര്‍ ഇതിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും നമ്പര്‍ കൈമാറുകയും ഫോണ്‍ വിളിയിലൂടെ യുവതിയുമായുള്ള പാസ്റ്ററുടെ ബന്ധം വളരുകയുമായിരുന്നു.
യുവതിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മെബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിരന്തരമായി ഫോണില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയത്.
പാസ്റ്ററെയും യുവതിയെയും ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇരുവര്‍ക്കും വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Discussion about this post