കോഴിക്കോട്: അഴിമതി കകേസ് നേരിടുന്ന കെഎം ഷാജി എംഎൽഎയുടെ വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
നേരത്തെ, അനധികൃത നിർമ്മാണം കണ്ടെത്തിയ കോർപ്പറേഷൻ കെഎംഷാജിക്ക് നോട്ടീസ് നൽകിയിരുന്നു. വേങ്ങേരി വില്ലേജിൽ കെഎം ഷാജി പണികഴിപ്പിച്ച വീടിന്റെ കാര്യത്തിലാണ് കോർപ്പറേഷൻ ചട്ടലംഘനം കണ്ടെത്തിയത്.
അനുമതിക്കായി സമർപ്പിച്ച പ്ലാനിലുള്ളതിനേക്കാൾ കൂടിയ അളവിലാണ് വീടിന്റെ നിർമ്മാണമെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎം ഷാജി പ്ലാൻ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നത്. അപേക്ഷയിൽ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നൽകണമെന്നുമാണ് കോർപ്പറേഷൻ ഷാജിയോട് പറഞ്ഞിരിക്കുന്നത്.
നേരത്തെ, എൻഫോഴ്സ്മെന്റിന്റെ നിർദേശത്തെ തുടർന്നാണ് കെഎം ഷാജി എംഎൽഎയുടെ വീടിന്റെ അളവെടുത്ത് കോഴിക്കോട്കോർപ്പറേഷൻ നടപടിയിലേക്ക് കടന്നത്.
Discussion about this post