തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി സ്വര്‍ണവില മുകളിലേക്ക്. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.
നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 720 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില.
ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന് വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. രണ്ട് ദിവസം മുമ്പ് 280 രൂപയാണ് സ്വര്‍ണവിലയില്‍ കൂടിയത്. പവന്റെ വില 38,080 രൂപയായിരുന്നു. 4760 രൂപയായിരുന്നു ഗ്രാമിന്റെ വില. തുടര്‍ച്ചയായി നാലാം തവണയാണ് വില വര്‍ധനവുണ്ടാവുന്നത്.
Discussion about this post