കൊച്ചി: മെട്രോ സൗത്ത് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത് യാത്രക്കാര്‍. മെട്രോ യാത്രക്കാരായ പി എസ് വന്ദനയ്ക്കും സി ജി ജോര്‍ജിനുമാണ് ഈ അവസരം ലഭിച്ചത്. ഇരുവരും സന്തോഷത്തോടെ നാട മുറിച്ചു സൗത്ത് സ്റ്റേഷന് ഉദ്ഘാടനം ചെയ്തു.
യാത്രയ്ക്കായി എത്തിയപ്പോഴാണ് കെഎംആര്‍എല്‍ ജീവനക്കാര്‍ സൗത്ത് സ്റ്റേഷന് ഒന്ന് ഉദ്ഘാടനം ചെയ്തു തരണം! എന്ന് ആവശ്യപ്പെട്ട് വന്ദനയുടേയും ജോര്‍ജിന്റെയും അടുത്തെത്തിയത്. ജീവനക്കാരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇരുവര്‍ക്കും ആദ്യം തമാശയായി തോന്നി.
എന്നാല്‍ പിന്നീട് ജീവനക്കാര്‍ കാര്യമായിട്ടുതന്നെയാണ് ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞതെന്നറിഞ്ഞപ്പോള്‍ രണ്ടുപേരും സന്തോഷത്തോടെ നാട മുറിച്ചു സൗത്ത് സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. 2019 സെപ്റ്റംബറില്‍ മഹാരാജാസ്- തൈക്കൂടം ലൈന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ സൗത്ത് സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഒരുഭാഗത്തെ സ്റ്റേഷന് കെട്ടിടം പൂര്‍ത്തിയായിരുന്നില്ല .
കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷന് ഉദ്ഘാടനം ചെയ്തതിന്റെ ക്രെഡിറ്റ് അങ്ങനെ അവര്‍ക്കായി. 12 നിലയുള്ള ഈ കെട്ടിടത്തിനു 56 മീറ്റര്‍ ഉയരമുണ്ട്. ഇതില്‍ 5,400 ചതുരശ്ര മീറ്റര്‍ സ്ഥലം യാത്രക്കാര്‍ക്കും ട്രാക്കിനു മുകളിലുള്ള കെട്ടിട ഭാഗത്തെ 6,000 ചതുരശ്ര മീറ്റര്‍ വാണിജ്യ ആവശ്യത്തിനുമാണ്. ഇവിടെ ഹോട്ടല്‍ നടത്തിപ്പിനു നേരത്തേ കെഎംആര്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതിനു പുറമേ ബഹുനില പാര്‍ക്കിങ് ടെര്‍മിനല്‍ കൂടി ആരംഭിക്കും.
Discussion about this post