തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകളെ ചോ
ദ്യം ചെയ്ത് കേരള നിയമസഭ എത്തികിസ് കമ്മിറ്റി. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിൽ കേന്ദ്ര അന്വേഷണ ഏജൻസിയോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. എൻഫോഴ്‌സ്‌മെന്റ് ഒരാഴ്ചക്കുള്ളിൽ എത്തിക്‌സ് കമ്മിറ്റിക്ക് വിശദീകരണം നൽകണം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്ന് ജയിംസ് മാത്യു എംഎൽഎ എത്തിക്‌സ് കമ്മിറ്റിയോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നു ജയിംസ് മാത്യു ചൂണ്ടിക്കാണിക്കുന്നു. ഒരു ദേശീയ ഏജൻസിയോട് ഒരു നിയമസഭ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ നടപടിയാണ്.
അതേസമയം, നിയമസഭാ സ്പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്നെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ജയിംസ് മാത്യു നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി തെറ്റാണെന്നും നിയമസഭയുടെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത് ചോദ്യം ചെയ്ത് സ്പീക്കർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല വിശദീകരിച്ചു.
Discussion about this post