തന്റെ വീട്ടിലേക്ക് സ്വാഗതം; ഏത് രേഖകളും പരിശോധിക്കാം; ഇഡി നടത്തുന്നത് നിയമവിരുദ്ധ ഇടപെടൽ: കെടി ജലീൽ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. ഇഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീൽ വിമർശിച്ചു. എന്നാൽ തന്റെ വീട്ടിലേക്ക് ഇഡിയെ സ്വാഗതം ചെയ്യുന്നുവെന്നും ജലീൽ പ്രതികരിച്ചു.

തന്റെ വീട്ടിലെത്തി എൻഫോഴ്‌സ്‌മെന്റിന് ഏത് രേഖ വേണമെങ്കിലും പരിശോധിക്കാം. രേഖകൾ കൊണ്ട് പോയി പരിശോധിക്കുന്നതിൽ വിരോധമില്ലെന്നും കെടി ജലീൽ പറഞ്ഞു.

നേരത്തെ, ബിനീഷ് കോടിയേരിയുടെ വീട്ടിൽ 25 മണിക്കൂർ നീണ്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പ്രതികരിച്ചു.

Exit mobile version